പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ നിശബ്ദ പ്രചരണ ദിവസം പരസ്യം നല്‍കിയതില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.പരസ്യത്തിലൂടെയും പ്രസംഗത്തിലൂടെയും അത്തരം ശ്രമമാണ് നടക്കുന്നത്. അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ശിക്ഷ കിട്ടും. മനപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് അവിടെ നിന്നും ഇവിടെ നിന്നും ശിക്ഷ കിട്ടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഭിന്നതയിലൂടെ നേട്ടം ഉണ്ടാക്കുന്നത് ഫാസിസ്റ്റുകള്‍. ജനങ്ങളെ ഭിന്നിപ്പിച്ചാണ് അവര്‍ അധികാരത്തില്‍ വന്നത്. പാലക്കാട്ടും ചിലര്‍ അത് പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. നിഷ്‌ക്കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിച്ചു വോട്ടുകള്‍ വിഭിന്ന തട്ടിലാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണം.പ്രസംഗങ്ങളിലൂടെയാണെങ്കിലും പരസ്യങ്ങളിലൂടെയാണെങ്കിലും കരുതിയിരിക്കണം. പാലക്കാട്ട് അത് വിലപോകുമെന്ന് വിശ്വസിക്കുന്നില്ല. അവിടെ കുറച്ച് ബുദ്ധി ഉള്ളവരാണ്. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയില്‍ ഫാസിസ്റ്റുകള്‍ക്ക് സ്ഥാനമില്ല. അറിഞ്ഞു കൊണ്ട് ചില ചെയ്തികള്‍ ചെയ്തു പോകുന്നു. അതിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.