അർജൻ്റീനിയൻ ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി

അർജൻ്റീനിയൻ ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക.രണ്ട് മത്സരങ്ങളായിരിക്കും അർജൻ്റീനിയൻ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന.ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും.

ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്പെയിനിൽ വച്ച് അർജൻ്റീനിയൽ ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി ഒന്നര മാസത്തിനകം അർജൻ്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മല്സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അർജന്‍റീനിയൻ ടീമിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകൾ സ്പോൺസർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയമായി നടത്തും.എല്ലാ പ്രവർത്തനങ്ങൾ നേരിട്ട് മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്ബോൾ മാമാങ്കത്തിന് പിന്തുണ നല്കാൻ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്പോർട്സ് ഫൌണ്ടേഷൻ്റെ പേരിൽ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കായിക രംഗത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനും സ്പോർട്സ് എക്കോണമി വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് അർജൻ്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾ മുൻപ് കായിക ഉച്ചകോടി സംഘടിപ്പിച്ചതും ഇതിൻ്റെ ഭാഗമായിട്ടായിരുന്നു. ഇതേ തുടർന്ന് അയ്യായിരം കോടിയോളം രൂപയുടെ നിക്ഷേപം ഇതിനകം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സ്പോർട്സ് കൌൺസിൽ പ്രസിഡൻ്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര, വൈസ് പ്രസിഡൻ്റ് ധനീഷ് ചന്ദ്രൻ, ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര, ലിമാക്സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ മുജീബ് ഷംസുദ്ദീൻ, സിംഗിൾ ഐഡി ഡയറക്ടർ സുഭാഷ് മാനുവൽ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു....

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ...

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...