സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായർ (62) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. കാട്ടാക്കട അമ്പൂരി – തേക്ക് പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തുങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സഹകരണ സംഘം ക്രമക്കേടിനെ തുടർന്ന് നിരവധി നിക്ഷേപകർ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.