രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം പോളിങ് കൂടിക്കഴിയുമ്പോള്‍ ഝാര്‍ഖണ്ഡ് ബിജെപിയ്‌ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. ജെവിസി, മാട്രിസ്, പീപ്പിള്‍സ് പള്‍സ് സര്‍വെകള്‍ എന്‍ഡിഎ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രവചിച്ചു. 81 സീറ്റുകളില്‍ 38 സീറ്റുകളിലേക്കും ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. നവംബര്‍ 13നാണ് ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.ബിജെപി 40 മുതല്‍ 44 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെവിസി സര്‍വെ പ്രവചിക്കുന്നത്. ഹേമന്ത് സോറന്റെ ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമുന്നണി 30 മുതല്‍ 40 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 47 സീറ്റുകളും ഇന്ത്യ മുന്നണിയ്ക്ക് 30 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലുസീറ്റുകളും ലഭിക്കുമെന്ന് എബിപി മാട്രിസ് സര്‍വെ പറയുന്നു.