മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന പരാമർശ വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.പോലീസിന്റെ റിപ്പോർട്ട് തള്ളി കൊണ്ടാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.കുന്തം, കുടചക്രം എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിൽ ആണെന്ന് പരിശോധിക്കണം.ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന് ഉള്ള ഹർജി അംഗീകരിച്ചു കൊണ്ടാണ് പോലീസ് റിപ്പോർട്ട് കോടതി തള്ളിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും,സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കി അതിവേഗം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.സ്വതന്ത്ര അന്വേഷണം നടന്നില്ലെന്ന് ഹർജിക്കാരനായ ബൈജു നോയലും ഹർജി പരിഗണിച്ചപ്പോൾ ആരോപണം ഉന്നയിച്ചിരുന്നു.