കറുവപ്പട്ട നിസാരക്കാരനല്ല

മണവും രുചിയും നല്‍കുന്നത് മാത്രമല്ല കറുവപ്പട്ടയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടാണ്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ ഡിഹൈഡ് എന്നതില്‍ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും പാചകത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാണ്. കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല.

നോക്കാം കറുവപ്പട്ടയുടെ ഗുണങ്ങള്‍

*പ്രമേഹമുള്ളവര്‍ക്ക് കറുവപ്പട്ട നല്ലതാണെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു . കറുവപ്പട്ട ശരീരത്തിലെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നും. ഇത് പ്രമേഹമുള്ളവരില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

  • അമിതവണ്ണത്തിനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും. മലവിസര്‍ജ്ജനം സിന്‍ഡ്രോം അല്ലെങ്കില്‍ മറ്റ് ആമാശയം അല്ലെങ്കില്‍ കുടല്‍ പ്രശ്‌നങ്ങള്‍ മാറാനും ഇത് ഉപയോഗിക്കുന്നു.

*സ്ത്രീകളില്‍ സൗന്ദര്യം കൂട്ടാന്‍ കറുവപ്പട്ട വളരെയധികം സഹായിക്കുന്നു.

*ചര്‍മ്മം കൂടുതല്‍ ലോലമാകാനും മുഖക്കുരു മാറ്റാനും കറുവാപ്പട്ട നല്ലതാണ്.

*മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാനും മുഖത്തെ ചുളിവ് മാറ്റാനും കറുവാപ്പട്ട നല്ലതാണ്.

*സന്ധിവാതം, വിട്ടുമാറാത്തതുമായ വേദന തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്.

*ചുമ, ശ്വാസം മുട്ടല്‍ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാന്‍ കറുവപ്പട്ട സഹായിക്കും.

*ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.

*എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍ കുടിക്കുന്നത്.

*പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു.

സാധാരണ അളവില്‍ കറുവപ്പട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയില്ല. ഇത് ധാരാളം കഴിക്കുന്നതും നല്ലതല്ല എന്നും പഠനങ്ങള്‍ ഉണ്ട്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....