വനത്തിൽ കുടുങ്ങിയ 20 ശബരിമല തീർത്ഥാടകരെ NDRF സംഘം പുറത്തെത്തിച്ചു

വനത്തിൽ കുടുങ്ങിയ 20 ശബരിമല തീർത്ഥാടകരെ NDRF സംഘം തീർത്ഥാടകരെ വനത്തിന് പുറത്തെത്തിച്ചു. പുല്ലുമേട് വഴി എത്തിയ 20 തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്ത് നിന്ന് രണ്ടര കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകരാണ് വനത്തില്‍ കുടുങ്ങിയത്.രാവിലെ 11 മണിക്കാണ് തീർഥാടക സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെ യാത്ര വളരെ വൈകി. രാത്രിയായതിനാൽ വനത്തിന് പുറത്തേക്ക് പോകാൻ സാധിക്കാതെവന്നു.കുട്ടികൾ ഉൾപ്പെടയുള്ളവർ തീർഥാടക സംഘത്തിൽ ഉണ്ടായിരുന്നു. എൻടിആർഎഫ് സംഘവും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സയും നൽകി. എല്ലാവരുടെയും ആരോഗ്യനില പൂർണ തൃപ്തികരമാണ്

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...