നടൻമാർക്കെതിരായി നൽകിയ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി

മുകേഷ് അടക്കം നടൻമാർക്കെതിരായി നൽകിയ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി .

കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവ‍ർ ആരോപിക്കുന്നു.

മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി.

Leave a Reply

spot_img

Related articles

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർക്ക് കൂട്ട സ്ഥലംമാറ്റം

സംസ്ഥാനത്തെ 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഒരുമിച്ച് സ്ഥലംമാറ്റി. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍...

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല; പൊട്ടിയത് പടക്കമാണെന്ന് പൊലീസ്

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെപൊട്ടിത്തെറിയിൽ ദുരൂഹതയില്ല.പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന്...

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ എംടെക് വിദ്യാര്‍ത്ഥിയായ ചെന്നൈ സ്വദേശി...

കൊച്ചി വിമാനത്താവളത്തിൽ 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയെ പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് പിടികൂടി. രാജ്യാന്തര വിപണിയിൽ 5.5 കോടി രൂപ വിലവരുന്ന ഹൈബ്രിഡ്...