അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച്‌ പതിനാല് മുതല്‍ മെയ് 25വരെ; ബിസിസിഐ

അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച്‌ പതിനാല് മുതല്‍ മെയ് 25വരെ നടക്കുമെന്ന് ബിസിസിഐ.ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ദ്വിദിന മെഗാലേലത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.

ഐപിഎല്‍ 2026, ഐപിഎല്‍ 27 പതിപ്പുകള്‍ സമാനമായി രീതിയില്‍ നടത്താനും തീരുമാനമായി. ടൂര്‍ണമെന്റിന്റെ 2026 പതിപ്പ് മാര്‍ച്ച്‌ 15ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫിനാലെ മെയ് 31 ന് നടക്കും. 2027 എഡിഷന്‍ മാര്‍ച്ച്‌ 14 ന് ആരംഭിച്ച്‌ മെയ് 30 ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മൂന്ന് ഫൈനല്‍ മത്സരങ്ങളും ഞായറാഴ്ചയാണ് നടക്കുന്നത്.

കഴിഞ്ഞ സീസണില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് താരം ജെഫ്രര്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല. ഈ വര്‍ഷം യുഎസ്‌എയില്‍ നടന്ന ടി20 ലോകകപ്പിലെ അമേരിക്കയുടെ തകര്‍പ്പന്‍ പേസര്‍ ആയിരുന്നു സൗരഭ് നേത്രാവല്‍ക്കര്‍. നേത്രാവല്‍ക്കറുടെ മികച്ച പ്രകടനം അമേരിക്കയെ സൂപ്പര്‍ എട്ടില്‍ എത്തിച്ചിരുന്നു. നേരത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു, രഞ്ജിയില്‍ മുംബൈ വേണ്ടി രഞ്ജി മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനം പുറത്തെടുത്ത മുംബൈ താരമാണ് ഹാര്‍ദിക് തമോര്‍.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...