ദുരന്തമേഖലയിലെ ‘ദുരിത’ഹര്‍ത്താല്‍; കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

ഹര്‍ത്താല്‍ നിരുത്തരവാദപരമെന്ന് പറഞ്ഞ ഹൈക്കോടതി, തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫും യുഡിഎഫുമാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ചോദിച്ച ഹൈക്കോടതി പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.

അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് എന്തിനാണ് ഹര്‍ത്താല്‍ നടത്തിയതെന്നും കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയില്‍ നിലപാടെടുത്ത ഹൈക്കോടതി ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഈ സമീപനം നിരാശപ്പെടുത്തുന്നതെന്നും പറഞ്ഞു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...