അമേരിക്കയിൽ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാൻ ആണ് ലക്ഷ്യപ്പെടുന്നത് എന്നാണ് ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിവേക് രാമസ്വാമിയും ഇലോൺ മസ്കും വ്യക്തമാക്കിയത്. യുഎസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ കാര്യക്ഷമത വകുപ്പിന്റെ ചുമതല കൈമാറിയിരിക്കുന്നത് ഇവർ ഇരുവർക്കുമാണ്. നിർബന്ധ ബുദ്ധിയെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുക എന്ന സൂചനയാണ് വോൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽ പറയുന്നത്. എന്നാൽ എത്ര പേരെ പിരിച്ചുവിടുമെന്നോ, എ ഐ സംബന്ധിച്ച വ്യക്തമായ നയങ്ങളോ ഒന്നും ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.അതേസമയം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിന് നിയമവശങ്ങൾ എല്ലാം പരിശോധിച്ച ശേഷം ആവശ്യമായ ഭേദഗതികൾ എല്ലാം വരുത്തുമെന്ന് ഇരുവരും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രയത്നങ്ങൾ എല്ലാം സാങ്കേതികവിദ്യയുടെ വികാസത്തെ കൂടി അടിസ്ഥാനമാക്കി ആയിരിക്കും എന്നാണ്ലേഖനത്തിൽ പറയുന്നത്. ഇതാണ് നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തിയത്.അതേസമയം പ്രസിഡന്റ് ട്രംപിന് ഈ നയം മാറ്റങ്ങൾ ഒന്നുമില്ലാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികാരമുണ്ടെന്നും, ജീവനക്കാരിൽ വലിയൊരു വിഭാഗത്തിന്റെ സേവനം ഇപ്പോൾ ആവശ്യമില്ലെന്നും ലേഖനത്തിൽ ഇരുവരും പറയുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതാണെന്ന് ഇവർ വാദിക്കുന്നുണ്ട്