കർണാടകയില്‍ മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്

കർണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്.ചന്നപട്ടണയില്‍ സി പി യോഗേശ്വർ, സണ്ടൂരില്‍ ഇ അന്നപൂർണ, ശിവ്ഗാവില്‍ യൂനസ് പഠാൻ എന്നിവരാണ് വിജയിച്ചത്.കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ബിജെപിക്കും ജെഡിഎസ്സിനും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. പ്രതീക്ഷിച്ച വിജയമെന്നും ഗ്യാരന്‍റികള്‍ താഴേത്തട്ടില്‍ ഫലം കണ്ടെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചു.

എന്നാല്‍, ബിജെപി, ജെഡിഎസ് നേതൃത്വങ്ങള്‍ മൗനത്തിലാണ്. വീണ്ടും തോറ്റതോടെ നിഖില്‍ കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നത്തിലായിരിക്കുകയാണ്. സുരക്ഷിതമായ സീറ്റുകളില്‍ മത്സരിച്ചിട്ട് പോലും നിന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖില്‍ തോല്‍വിയറിഞ്ഞു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തില്‍ നിന്നാണ് നിഖില്‍ ഇത്തവണ മത്സരിച്ചത്.
സണ്ടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ഇ അന്നപൂർണയാണ് വിജയം നേടിയത്. ബെല്ലാരി എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ഡലം വച്ചൊഴിഞ്ഞ ഇ തുക്കാറാമിന്റെ ഭാര്യയാണ് ഇ അന്നപൂര്‍ണ. കർണാടക നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ 136ല്‍ നിന്ന് 138 ആയി ഉയര്‍ന്നു. എൻഡിഎ സഖ്യത്തിന്‍റെ അംഗസംഖ്യ 85ല്‍ നിന്ന് 83 ആയി കുറഞ്ഞിട്ടുമുണ്ട്.

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...