വിഭജന രാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള എസ് ഡി പി ഐയുടെ നിലപാടിനുള്ള അംഗീകാരമാണ്് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വോട്ട് വിഭജിക്കാനുള്ള സി പി എമ്മിന്റെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. മുനമ്പം വഖഫ്് ഭൂമി പ്രശ്നം വരെ ചര്‍ച്ച ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളിലടക്കം ഭിതി ജനിപ്പിച്ച് കേരളത്തില്‍ വേരൂന്നാനുള്ള ബി ജെ പിയുടെ കുതന്ത്രത്തെ പരാജയപ്പെടുത്തുന്നതില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ വിജയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അവിടെ മത്സരം നടക്കുന്നത് യുഡിഎഫും ബിജെപിയും തമ്മിലാണെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായ രാഷ്ട്രീയ പക്വതയോടെ വോട്ടു രേഖപ്പെടുത്തി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റുമാരായ പി അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, പി പി റഫീഖ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറിമാരായ അൻസാരി ഏനാത്ത്, ജോൺസൺ കണ്ടച്ചിറ, കൃഷ്ണൻ എരഞ്ഞിക്കൽ, പി ജമീല, എം എം താഹിർ, മഞ്ജുഷ മാവിലാടം, ട്രഷറർ എൻ കെ റഷീദ് ഉമരി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ സംസാരിച്ചു.