കന്നിഅങ്കത്തില്‍ വയനാട്ടില്‍ മിന്നുംവിജയം നേടിയതിനുപിന്നാലെ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാർ തന്നിലർപ്പിച്ച വിശ്വാസം വിനയാന്വിതയാക്കുന്നു.മണ്‌ഡലത്തിലെ ഓരോരുത്തരുടെയും വിജയമാണിത്. വയനാടിന്റെ പ്രതീക്ഷകളും പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ട്, നിങ്ങളിലൊരാളായി കൂടെയുണ്ടാകും. പാർലമെന്റില്‍ നിങ്ങളുടെ ശബ്‌ദമാകാൻ ഒരുങ്ങി കഴിഞ്ഞു. അവസരം നല്‍കിയതിനും സ്നേഹത്തിനും ഒരായിരം നന്ദി-ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പ്രിയങ്ക കുറിച്ചു.ഭക്ഷണമോ വിശ്രമമോ ഇല്ലാതെ തനിക്കൊപ്പം നിന്ന യു.ഡി.എഫിലെ സഹപ്രവർത്തകർക്കും നേതാക്കള്‍ക്കും ഓഫീസ് സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു. ധൈര്യവും പിന്തുണയും നല്‍കിയ അമ്മ സോണിയാ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മക്കളായ റൈഹാൻ, മിരായ എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പ്രിയ സഹോദരൻ രാഹുല്‍, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി. എല്ലായ്പ്പോഴും വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്‌ നന്ദിയെന്നും പ്രിയങ്ക സമൂഹ മാധ്യമത്തില്‍കുറിച്ചു.

Leave a Reply

spot_img

Related articles

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...