വോട്ടുകള്‍ വർധിച്ച സാഹചര്യം ഗൗരവത്തോടെ കാണും. ബിജെപി സാമ്ബത്തിക ഇടപെടലുകള്‍ അടക്കം നടത്തിയതിൻ്റെ തെളിവുകള്‍ കൈവശമുണ്ടെന്നു അദ്ദേഹം പറഞ്ഞു. വോട്ട് നഷ്ടമുണ്ടായെങ്കില്‍ കാരണം പരിശോധിച്ച് ഇടതുപക്ഷം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. പ്രചരണ ഘട്ടത്തില്‍ ബിജെപി മുസ്ലീം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ശ്രമിച്ചുവെന്നും യു.ആർ. പ്രദീപ് ആരോപിച്ചു. അവർ അതിനെ തള്ളി കളഞ്ഞത് മികച്ച വിജയം സ്വന്തമാക്കാൻ കാരണമായതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയില്‍ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥി യു.ആര്‍. പ്രദീപ് വിജയിച്ചത്