അണ്ടർ വാല്യുവേഷൻ കേസുകൾക്കായി കോമ്പൗണ്ടിംഗ് സ്‌കീം

2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്യുവേഷൻ കേസുകൾക്കായി കോമ്പൗണ്ടിംഗ് സ്‌കീം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 1959 ലെ കേരള സ്റ്റാമ്പ് നിയമപ്രകാരം 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്ത അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാനാണ് പദ്ധതി.അണ്ടർ വാല്യുവേഷന് റിപ്പോർട്ട് ചെയ്ത കുറവ് മുദ്രയുടെ 50% മാത്രം അടച്ചാൽ തുടർ നടപടികളിൽ നിന്ന് പൂർണമായും ഒഴിവാകാം. നിലവിൽ റവന്യൂ റിക്കവറി നടപടികളിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസുകൾക്കും കുറവ് മുദ്രയുടെ 50 ശതമാനം മാത്രം അടച്ച് തുടർ നടപടികളിൽ നിന്ന് പൂർണ്ണമായും ഒഴിവാകാവുന്നതാണ്. നിലവിൽ കോടതികളിലടക്കം അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ഈ സ്‌കീമിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. 2025 മാർച്ച് 31 വരെ  പ്രാബല്യത്തിലുള്ള സ്‌കീമിൽ ഉൾപ്പെടുന്ന കേസുകൾക്ക് തുടർന്ന് സ്കീമിന്റെ ആനുകൂല്യം ലഭിക്കില്ല.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...