കോന്നിയില്‍ വീട്ടിനുള്ളില്‍ രാജവെമ്പാല

വീട്ടിനുള്ളില്‍ രാജവെമ്പാല കയറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. തീന്‍മേശയുടെ കാലില്‍ ചുറ്റിയിരുന്ന രാജവെമ്പാലയെ വനപാലകര്‍ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. ആനകുത്തി പെരിഞ്ഞൊട്ടയ്ക്കല്‍ അയ്യന്തിയില്‍ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലില്‍ ചുറ്റിയ നിലയിലാണ് രാജവെമ്പാലയെ കണ്ടത്. ഞായറാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് തോമസ് എബ്രഹാമിന്റെ വീട്. മുമ്പും ഇവിടെ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.

രാജവെമ്പാലയടക്കം വരുന്ന വിഷപാമ്പുകളെ പിടികൂടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചതാണ് രാജവെമ്പാലയെ പിടിക്കാന്‍ സഹായമായത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് നേരിട്ട് പിടികൂടുന്ന 11-ാമത്തെ രാജവെമ്പാലയാണിത്. പിടികൂടിയ രാജവെമ്പാലയെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു. കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് രാജേഷ്‌കുമാര്‍, ഡി രാജേഷ്, എ അഭിലാഷ്, എസ് ലാലു, കുമാര്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിച്ചത്.

Leave a Reply

spot_img

Related articles

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി.വടക്കഞ്ചേരിയിലാണ് സംഭവം.കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി...

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്.സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത്...

തമിഴ്നാട്- പാലക്കാട് അതിർത്തിയില്‍ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു

തമിഴ്നാട്- പാലക്കാട് അതിർത്തിയായ മുള്ളിയില്‍ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു.തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകിട്ട്...

ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു

വിവാദമായ വിദ്വേഷ പരാമർശങ്ങളുടെയും കലാപാഹ്വാനത്തിന്റെയും പേരില്‍ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ...