ആലപ്പുഴ: ഗവ: റ്റി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ കേൾവി പരിശോധനയ്ക്കായി കെ എസ് എസ് എം – എസ് ഐ ഡി – കാതോരം പദ്ധതിയ്ക്ക് കീഴിൽ നിയമിക്കുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെ നിലവിലുള്ള ഒഴിവിലേയ്ക്ക് 850/ രൂപ ദിവസ വേതന വ്യവസ്ഥയിൽ (പരമാവധി 22,050/മാസം) 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഇതിനായി ഡിസംബർ അഞ്ചിന് രാവിലെ 11 മണിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രായപരിധി: 2024 നവംബർ 1 ന് 40 വയസ്സ് കവിയരുത്. യോഗ്യത: ജെപിഎച്ച്എൻ- കേരള നഴ്സസ് അൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ. ഹിയറിംഗ് സ്‌ക്രീനിംഗിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ്, യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കേണ്ടതാണ്.