മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകനാഥ് ഷിന്‍ഡെയെ നിയോഗിച്ചുള്ള ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിയ്ക്ക് ഭരണ തുടര്‍ച്ച ലഭിക്കാന്‍ കാരണം ഏകനാഥ് ഷിന്‍ഡെ ആണ് എന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത് പറഞ്ഞു.

‘ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രിയായി തിരിച്ചെത്താന്‍ അദ്ദേഹം അര്‍ഹനാണ്. ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം അംഗീകരിക്കില്ല,’ സഞ്ജയ് ഷിര്‍സാത് വ്യക്തമാക്കി. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തങ്ങളുടെ ആവശ്യം എന്നും അത് നിറവേറ്റുകയാണെങ്കില്‍ ഒരു നല്ല സന്ദേശം ജനങ്ങളിലേക്ക് പോകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...