പ്ലസ് ടു കോഴക്കേസിൽ തനിക്കെതിരെ കേസ് നടത്താൻ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നു കെ എം ഷാജി. 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പേരിൽ തനിക്കെതിരെ കേസ് നടത്താൻ ചിലവാക്കിയത് കോടികൾ.ഹൈക്കോടതി കേസ് തള്ളിയതിനു പിന്നാലെ സി പി എം നേതാവ് സ്വാധീനിക്കാൻ ശ്രമിച്ചു, തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ. രാഷ്ട്രീയ മര്യാദ കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല. കേസിന്റെ പേരിൽ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടിയതായും കെ എം ഷാജി.