കള്ളവാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും : കെ സുരേന്ദ്രന്‍

കള്ളവാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും : കെ സുരേന്ദ്രന്‍

കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

അതേസമയം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദന്‍ പറഞ്ഞു.

‘ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചത്. പ്രത്യേക അന്വേഷണ സംഘം പൂര്‍ണമായിട്ടും ദിവ്യയെയും കലക്ടറെയും സംരക്ഷിക്കുന്ന നിലയിലാണ് അന്വേഷണം നടത്തിയത്. എല്ലാ തെളിവുകളും നശിപ്പിക്കാനാവശ്യമായ അന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തിയത്. ഞങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തൊടപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ നാടകമാടുകയാണ് സിപിഎം ചെയ്തത്. പത്തനംതിട്ടയിലെ സിപിഎം നേതൃത്വും ഇവിടുത്തെ പ്രാദേശിക നേതൃത്വവും ഈ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന പ്രതീതി നടത്താനാണ് ശ്രമിച്ചത്. പിണറായിയുയും എംവി ഗോവിന്ദനും കണ്ണുര്‍ പാര്‍ട്ടി ഘടകവും ആദ്യം മുതലേ കൊലയാളികള്‍ക്കൊപ്പമാണ് നിന്നത്. പിപി ദിവ്യയെ സംരക്ഷിക്കുന്ന സമീപനമാണ് അവര്‍ എടുത്തത്’

‘ഇപ്പോള്‍ ആ കൂടുംബത്തിന് കാര്യം ബോധ്യപ്പെട്ടു. അതിനാലാണ് അവസാന പ്രതീക്ഷയായ ഹൈക്കോടതിയെ സമീപിച്ചത്. നീതി പീഠം തീര്‍ച്ചയായും കണ്ണുതുറക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുളളത്. കേസിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അവര്‍ക്ക് നീതി ലഭിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയുടെ അനുമതി അവര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ’

‘പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ കരിവാരി തേക്കാന്‍ മൂന്നുനാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തിനെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ അപമാനിക്കാന്‍ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരുമാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല, അതില്‍ ഒരു സംശയവും വേണ്ട’- കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...