പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തതിനാൽ എംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ നിരാഹാര സമരത്തിൽ. നിയമ വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്. ക്യാമ്പസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷ നിർത്തിവെച്ചതെന്ന് മാനേജ്മെൻ്റ് അധികൃതർ അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും എച്ച്ഒഡി അറിയിച്ചു.പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തതിനാൽ കോഴ്സ് നീണ്ടുപോകുന്നുവെന്നാണ് പരാതി.പരീക്ഷ വൈകുന്നത് എൻറോൾമെൻ്റിനെയും ബാധിക്കുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.ഒക്ടോബറിൽ നടന്ന എൻ്റോൾമെൻ്റെ വിദ്യാർത്ഥിൾക്ക് നഷ്ടമായി. തുടർന്നാണ് നിയമ വിദ്യാർഥികൾ നിരാഹാര സമരത്തിലേക്ക് കടന്നത്.