പൊതുമരാമത്ത് വകുപ്പ് രാജ്യത്തിന് മാതൃക: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പശ്ചാത്തലസൗകര്യ വികസനത്തില്‍ പൊതുമരാമത്ത് വകുപ്പ് രാജ്യത്തിന് മാതൃകയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനസര്‍ക്കാര്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന അടൂര്‍ പി ഡബ്യൂ ഡി മൂന്ന് നില കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദേഹം. പൊതുജനങ്ങളുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. വകുപ്പിനെ ജനകീയമായി നിലനിര്‍ത്തുന്നത് ഉദ്യോഗസ്ഥരുടെ പ്രവർത്തനമാണ്. പ്രവൃത്തികള്‍ സുതാര്യവും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പാക്കലാണ് പ്രധാനം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വകുപ്പിന്റെ നിരത്ത്- കെട്ടിട വിഭാഗങ്ങള്‍ ഒരു കുടക്കീഴിലാകും. ഇതോടെ കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...