വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല. ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കറുടെ പരിഗണനക്കായി സമർപ്പിക്കും. വഖഫ് നിയമ ഭേദഗതി ബില്ല് പരിഗണിക്കാനായി, ഇന്ന് പാർലമെന്റ് അനക്സിൽ ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിലാണ് നാടകീയ നീക്കങ്ങൾ. ന്യൂനപക്ഷ വിഭാഗത്തെ ബാധിക്കുന്ന സുപ്രധാന ബില്ലിൽ വിശദമായ പരിശോധന ആവശ്യമാണെന്നും, സമയപരിധി നീട്ടണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.ഈ ആവശ്യം തള്ളിയ സമിതി അധ്യക്ഷൻ ജഗതാംബിക പാൽ,JPC റിപ്പോർട്ടിന്റെ കരട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് അറിയിച്ചു. തുടർന്ന് യോഗം ബഹിഷ്കരിച്ച് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങങ്ങൾ മാധ്യമങ്ങൾക്ക്. മുന്നിൽ പൊട്ടിത്തെറിച്ചു. പ്രതിപക്ഷ അംഗങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ്‌ ബിജെപി എംപി നിഷി കാന്ത് ദുബെ യുടെ അപ്രതീക്ഷിത നീക്കം.സമയപരിധി നീട്ടണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദുബെ അവതരിപ്പിച്ചു. പ്രമേയം സ്പീക്കറുടെ പരിഗണനക്കായി സമർപ്പിക്കുമെന്ന് സമിതി അധ്യക്ഷൻ യോഗത്തെ അറിയിച്ചു

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...

‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’: വി.ശിവൻകുട്ടി

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി...