പ്രിയങ്ക ഗാന്ധി ശനിയാഴ്ച വായനാട്ടിലെത്തും

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്കയെത്തുന്നത് വയനാട്ടിലെ എല്ലാ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരിൽ കാണും. എംപിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം പ്രിയങ്ക ആദ്യം ഉന്നയിക്കുക വയനാടിന്റെ ആവശ്യമായിരിക്കും.ടി സിദിഖ്, എ പി അനിൽ കുമാർ, പി കെ ബഷീർ തുടങ്ങി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഇന്ന് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വിജയപത്രം പ്രിയങ്കയ്ക്ക് കൈമാറി. പ്രിയങ്കയുടെ നേതൃത്വത്തിൽ വയനാടിന് ഉള്ള പോരാട്ടം തുടരുമെന്ന് ടി സിദ്ദിഖ്. മുണ്ടക്കൈ ചൂരൽമല ദുരിതാശ്വാസ ഫണ്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരു പോലെ കുറ്റക്കാർ എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിമർശിച്ചു.എൽഡിഎഫ് രാജ്യ തലസ്ഥാനത്തെ സമരം അറിയിച്ചിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വയനാട്ടിലെ ദുരിത ബാധിതർക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എം പി മാർ ഒറ്റക്കെട്ടായി പ്രധാന മന്ത്രിയെ കാണുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി.യും വ്യക്തമായി.

Leave a Reply

spot_img

Related articles

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....