ആനയെഴുന്നെള്ളിപ്പ്: കോടതി വിധി മറികടക്കാന്‍ നാട്ടാന പരിപാലന ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി നടത്തണം; വിഎസ്.സുനില്‍ കുമാര്‍

ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ നാട്ടാന പരിപാലന ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി നടത്താന്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വിഎസ്.സുനില്‍ കുമാര്‍.

കോടതി വിധി നടപ്പിലാക്കിയാല്‍ പൂരങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതാക്കി കാണരുതെന്നും അദ്ദേഹം പറയുന്നു.

ലോകപ്രസിദ്ധമായ, ആറാട്ടുപുഴ പൂരം ഉള്‍പ്പടെയുള്ള പരമ്ബരാഗതമായ എല്ലാ ഉത്സവങ്ങളും ഈ ഒറ്റ വിധികൊണ്ട് ആനകളെ എഴുന്നള്ളിച്ച്‌ നടത്താനാവാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ആനയില്ലാതെ പൂരം നടത്താമെന്ന് പറയാമെങ്കിലും തൃശൂര്‍ പൂരം പോലെയുള്ള ലോകപ്രസിദ്ധമായിട്ടുള്ള പൂരങ്ങളുടെ പ്രധാന ആകര്‍ഷണം അലങ്കാരത്തോടെയുള്ള ആനകളുടെ എഴുന്നള്ളത്താണ്.

ഇപ്പോഴത്തെ കോടതി വിധി അനുസരിച്ച്‌ തൃശൂര്‍ പൂരത്തിന്റെ പ്രധാനപ്പെട്ട ഒരു ചടങ്ങുകളും ആനയെ എഴുന്നളിച്ച്‌ നടത്താന്‍ സാധിക്കില്ലെന്നും സുനില്‍ കുമാർ പറഞ്ഞു.

Leave a Reply

spot_img

Related articles

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.ഒരു മുന്‍ എംഎല്‍എയുടെ മകന്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍...

കോട്ടയത്ത് മഴ തുടരുന്നു; പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം...