വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നിക്കായി വെച്ച വൈദ്യുതക്കെണിയിലാണ് തൃശ്ശൂര്‍ വടക്കാഞ്ചേരി വിരുപ്പാക്ക സ്വദേശി ഷെരീഫ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് അപകടം നടന്നെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ ഷെരീഫ് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. മരിച്ചുകിടന്നതിന്റെ അരികിലൂടെ വൈദ്യൂതി ലൈന്‍ വലിച്ചിട്ടുണ്ട്.

മറ്റാരെങ്കിലും വെച്ച കെണിയില്‍ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുമ്പോള്‍ വീണ് മരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷെരീഫിന്റെ കൈയില്‍ കെണിയുണ്ടാക്കുന്ന വയറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടുവെന്ന് പോലീസ് പറയുന്നു.

സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി.ഈ പ്രദേശത്ത് കാട്ടുപന്നികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും ചെയ്യുന്നത് സ്ഥിരമാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....