ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിൽ ഒരു അന്വേഷണം കൂടി പ്രഖ്യാപിച്ചു. ഡി എം ഒയുടെ നേത്യത്വത്തിലുള്ള വിദഗ്ധ സംഘവും അന്വേഷിക്കും. കലക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് സലാം സലാം എം എൽ എ,ജില്ലാ കളക്ടർ,ഡി എം ഒ തുടങ്ങിയവരാണ് അടിയന്തര യോഗം ചേർന്നത്.