ഇസ്കോണിനെ നിരോധിക്കണമെന്ന ബംഗ്ലാദേശ് സർക്കാരിന്റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ധാക്ക ഹൈക്കോടതി. ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നും, സ്വമേധയ കേസെടുത്ത് നിരോധിക്കണമെന്ന സർക്കാർ ആവശ്യമാണ് തള്ളിയത്. ഹൈന്ദവ പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിൽ ഹിന്ദു സമൂഹം പ്രതിഷേധം ശക്തമാക്കിയതിനിടെ ആണ് സർക്കാർ ഹർജി നൽകിയത്.അതിനിടെ ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിനെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീന അപലപിച്ചു. ബംഗ്ലാദേശിൽ മതസ്വാതന്ത്ര്യം അപകടത്തിലാണെന്ന് ഷേക്ക് ഹസീന വിമർശിച്ചു. ചിന്മയ് കൃഷ്ണദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ഷേക്ക് ഹസീന ആവശ്യപ്പെട്ടു.