കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി.പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് രാവിലെ കണ്ടെത്തിയത്.വനത്തിനുള്ളിൽ 6 കിലോമീറ്റർ അകലെ അറക്കമുത്തി എന്ന സ്ഥലത്താണ് അവരെ കണ്ടെത്തിയത്..ഇവിടെ നിന്നും കാൽനട മാർഗം മാത്രമേ വനത്തിന് പുറത്ത് എത്താൻ കഴിയു.മൂന്നുപേരും സുരക്ഷിതർ എന്ന് മലയാറ്റൂർ ഡി എഫ് ഒ അറിയിച്ചു.ഇവരെ കണ്ടെത്താൻ രാത്രി വൈകിയും തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു.ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്.നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയത്.