ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു.വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തി കൊണ്ടിരിക്കുന്നത്.ഗവർണർ കാവിവൽക്കരണത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുകയാണ്.വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി മുന്നോട്ടു പോകും.കെ ടി യു ആക്ടിൽ സംസ്ഥാന സർക്കാർ നല്കുന്ന പാനലിൽ നിന്ന് വേണം നിയമനം നടത്താൻ എന്ന് വ്യക്തമാക്കുന്നുണ്ട്.എന്നാൽ അതിന് വിരുദ്ധമായിട്ടാണ് ചാൻസിലറുടെ നടപടി.ഇഷ്ടക്കാരെ ആജ്ഞാനിവർത്തികളാക്കി നിയമിക്കാനാണ് ചാൻസിലർ ശ്രമിക്കുന്നത് എന്ന് മന്ത്രി കുറ്റപ്പെടുത്തി.