ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്‌ പിതാവ് സി.കെ ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്‌ പിതാവ് സി.കെ ഉണ്ണി.കുടുംബത്തിന് ഇതു വരെ നീതി ലഭിച്ചില്ലെന്നും മരണത്തിന് പിന്നില്‍ സ്വർണകടത്ത് മാഫിയയാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അർജുൻ മുൻപും പല കേസുകളിലെ പ്രതിയായിരുന്നു. മരണ ശേഷമാണ് ഇക്കാര്യം അറിയുന്നത്. മരണത്തില്‍ ഇത് വരെ തൃപ്തികരമായ അന്വേഷണം നടത്തിയിട്ടില്ല. ഡ്രൈവർ പിടിയിലായതോടെ സത്യം പുറത്ത് വരുമെന്നും പിതാവ് പറഞ്ഞു.

സിബിഐയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പിതാവ് ഉന്നയിച്ചത്. സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും കേസ് പിൻവലിക്കാൻ ഡിവൈഎസ്പി അനന്തകൃഷ്ണൻ സമീപിച്ചിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. കേസ് തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താല്‍പര്യമില്ല. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടർനടപടികളെ കുറിച്ച്‌ ആലോചിക്കുമെന്ന് ബാലഭാസ്കറുടെ പിതാവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി സ്വർണ്ണം കവർന്ന കേസില്‍ അർജുൻ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണം വീണ്ടും ചർച്ചയാവുന്നത്. ബാലഭാസ്കറിന്റെ കാർ അപകടത്തില്‍പ്പെടുമ്പോള്‍ അർജുനായിരുന്നു ഡ്രൈവർ. അർജുന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.

2018 സെപ്റ്റംബർ 25നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മകളും ബാലഭാസ്കറും മരണപ്പെട്ടു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമയുർന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിരുന്നു.

Leave a Reply

spot_img

Related articles

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...