കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ. ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം.വാക്-ഇൻ ഇന്റർവ്യൂ 2024 ഡിസംബർ 8 നു അങ്കമാലിയിൽ (100 ഒഴിവുകൾ). നഴ്സിംഗ് ബിരുദവും ICU, Emergency, Urgent care, Critical Care, Oil and Gas nursing എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം: 40 വയസ്സിൽ താഴെ. ശമ്പളം: AED-5000. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, വിദ്യാഭ്യാസ യോഗ്യത, രെജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സെര്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 8:30 മണിക്കും 10 മണിക്കും ഇടയിൽ ODEPC training centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574 .