ആനക്കൂട്ടത്തെ കണ്ട് വഴിമാറി നടന്നതിനാലാണ് വനത്തില്‍ കുടുങ്ങിയതെന്ന് വനമേഖലയില്‍ കാണാതായ സ്ത്രീകള്‍

ആനക്കൂട്ടത്തെ കണ്ട് വഴിമാറിനടന്നതിനാലാണ് വനത്തില്‍ കുടുങ്ങിയതെന്ന് എറണാകുളം കുട്ടമ്പുഴ വനമേഖലയില്‍ കാണാതായ സ്ത്രീകള്‍. രാത്രിമുഴുവന്‍ പാറക്കെട്ടിന് മുകളിലാണ് കഴിച്ചുകൂട്ടിയതെന്നും അവര്‍ പറഞ്ഞു. കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂവരും 14 മണിക്കൂറാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്.

ഞങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണ്. അതുകൊണ്ട് തന്നെ വഴിയൊക്കെ അറിയാം. എന്നാല്‍ ആനയെ കണ്ട് വഴി മാറി നടന്നതാണ് വഴി തെറ്റിച്ചത്. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലായിരുന്നു. രാത്രി മുഴുവനും ആന ഓടിക്കലും ഒച്ചപ്പാടുമൊക്കെയായിരുന്നു. ആന ഓടിച്ചിരുന്നു. ആന അടുത്ത് വന്നപ്പോള്‍ ഞങ്ങള്‍ മരത്തിന്റെ മറവില്‍ ഒളിച്ചു നിന്നു. ആന കാരണമാണ് തിരിച്ചുവരാന്‍ സാധിക്കാതിരുന്നത്. രാവിലെയാണ് ഞങ്ങളെ തിരഞ്ഞെത്തിയവരെ കണ്ടത്. വലിയ പേടിയോടെയാണ് രാത്രി കഴിച്ചു കൂട്ടിയത്. പശുവിനെ അന്വേഷിച്ച്‌ പോയതായിരുന്നു. പക്ഷെ ഞങ്ങളെക്കാള്‍ മുന്‍പ് പശു വീട്ടിലെത്തിയിരുന്നു. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല, പ്രാര്‍ഥിക്കുകയായിരുന്നു. വലിയൊരു പാറയിലാണ് കയറി ഒളിച്ചത്. ആന എത്ര ശ്രമിച്ചാലും പിടിക്കാന്‍ പറ്റാത്ത ഉയരത്തിലുള്ളതാണ് പാറ. പിന്നെ ഇരുട്ടും. തൊട്ടടുത്തിരിക്കുന്ന ആളെപ്പോലും കാണാന്‍ സാധിക്കില്ലായിരുന്നു”സ്ത്രീകള്‍ പറഞ്ഞു.

കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും രാത്രിയും പകലുമായി 14 മണിക്കൂര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്. അൻപത് പേരടങ്ങുന്ന നാല് സംഘങ്ങളാണ് ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്. വനനിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിച്ചിരുന്നു. പശുവിനെ കാണാതായതിനെ തുടര്‍ന്ന് ആദ്യം മായയാണ് വനത്തിലേക്ക് പോയത്. കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. എന്നാല്‍, പിന്നീട് കാണാതായ പശു തിരികെയെത്തി. മൂന്നു സ്ത്രീകള്‍ തിരികെയെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....