ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചു :മല്ലികാർജ്ജുൻ ഖാർഗെ

മഹാരാഷ്ട്രയിലെ കനത്ത തിരിച്ചടി: ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചു വെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഖാർഗെയുടെ പ്രതികരണം. പരാജയത്തില്‍ നിന്നും ഇനിയെങ്കിലും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാൻ തയ്യാറാകമമെന്നും അദ്ദേഹം യോഗത്തില്‍ നേതാക്കളോട് പറഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായൊരു തിരിച്ചുവരവാണ് നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. സാഹചര്യം അനുകൂലം എന്നതിന് അർത്ഥം വിജയം സുനിശ്ചിതമാണെന്നല്ല. ആ സാഹചര്യത്തെ മികച്ച ഫലം നേടാൻ പാകത്തില്‍ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുക്ക് സാധിക്കണം. എന്തുകൊണ്ടാണ് സാഹചര്യത്തെ ഉപയോഗപ്പെടുത്താൻ നമ്മുക്ക് സാധിക്കാത്തത്? ഇനിയെങ്കിലും ആത്മപരിശോധന നടത്തേണ്ടതുണ്ട്. പരാജയത്തിന്റെ കാരണങ്ങള്‍ തിരിച്ചറിയണം.ഇന്ത്യ സഖ്യം ജമ്മുകാശ്മീരിലും ജാർഖണ്ഡിലും സർക്കാർ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നമ്മുക്കൊരു പാഠമാണ്. സംഘടന തലത്തിലെ നമ്മുടെ വീഴ്ചകള്‍ മനസിലാക്കി മുന്നോട്ട് പോകണം. ഐക്യമില്ലായ്മയും പരസ്പരമുള്ള ചളിവാരിയെറിയലും എല്ലായപ്പോഴും നമ്മുക്ക് തിരിച്ചടി നല്‍കും. പരസ്പര വിമർശനം അവസാനിപ്പിച്ച്‌ ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ നമ്മുക്ക് സാധിച്ചല്ലെങ്കില്‍ എങ്ങനെയാണ് ശത്രുക്കളെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ സാധിക്കുക?.അതിനാല്‍ ഓരോരുത്തരും അച്ചടക്കം പാലിക്കാൻ തയ്യാറാകണം. എല്ലാ സാഹചര്യത്തിലും ഒറ്റക്കെട്ടായി കൂട്ടായി പ്രവർത്തിക്കാൻ തയ്യാറാകണം. പാർട്ടിയുടെ വിജയമാണ് നമ്മുടെ വിജയമെന്ന് മനസിലാക്കി മുന്നോട്ട് പോകാൻ തയ്യാറാകണംപാർട്ടിയുടെ വിജയമാണ് നമ്മുടെ വിജയമെന്ന് മനസിലാക്കി മുന്നോട്ട് പോകാൻ തയ്യാറാകണം’, ഖാർഗെ പറഞ്ഞു

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...