തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ‘ പ്രകാശനംചെയ്തിരിക്കുന്നു.
അം അഃ എന്നാണ് ടൈറ്റിൽ . പേരു നൽകുന്ന കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗത്യകം നിറഞ്ഞതാണെന്നു വിശ്വസിക്കാം.ഈ കൗതുകം പ്രേക്ഷകർ ഏറെ സ്വീകരിച്ചിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
കാപ്പി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം തോമസ് സെബാസ്റ്റ്യൻ്റെ നാലാമതു ചിത്രമാണിത്.
മമ്മൂട്ടി നായകനായ മായാ ബസാർ , കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ്റെ ചിത്രമാണിത്.
തികഞ്ഞ ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്
തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി,, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ – കവി പ്രസാദ് ഗോപിനാഥ്, സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – അനീഷ് ലാൽ.
എഡിറ്റിംഗ് – ബിജിത് ബാല,കലാ സംവിധാനം -പ്രശാന്ത് മാധവ്,മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ സ്റ്റിൽസ്- സിനറ്റ് സേവ്യർ ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ.അസ്സോസ്സിയേറ്റ് ഡയറക്ടർ ഷാമിലിൻ ജേക്കബ്ബ്.നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി.തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.