എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിന് പോകാൻ സർക്കാർ അനുമതിയായി.ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്നതാണ് ഈ പരിശീലനം.സെക്രട്ടറി തലം അടക്കമുള്ള പ്രൊമോഷൻ ലഭിക്കാന്‍ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. ഇതിന് ശേഷം വീണ്ടും അദ്ദേഹം കലക്ടറായി ചുമതലയേല്‍ക്കും.സംസ്ഥാനത്തുനിന്ന് ആറ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.