പിന്നണി ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. അഞ്ജു ജോസഫ് തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‌നവും എന്ന് കുറിച്ചാണ് വിവാഹച്ചിത്രം അഞ്ജു പങ്കുവെച്ചത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിന് മുന്നില്‍ നിന്നും ഉള്ള ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വരന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. അഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് ആശംസയുമായി എത്തുന്നത്.