പായ്ക്ക് ചെയ്ത് കണ്ടെയ്നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി

ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കണ്ടെയിനർ ലോറിയിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകും വഴിയാണ് മോഷണം പോയത്.കർണാടകയിലെ ചിക്കബെല്ലാപൂർവ്വ ജില്ലയിലാണ് സംഭവം.മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് പായ്ക്ക് ചെയ്ത് കണ്ടെയ്നറിൽ നിറച്ചിരുന്നത്.ഷവോമി കമ്പനിയുടെതാണ് ഫോണുകൾ.കഴിഞ്ഞ നവംബർ 22ന് ഡൽഹിയിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് പോയത്.എന്നാൽ കണ്ടെയ്നർ, ഡെലിവറി വിലാസത്തിൽ എത്തിയിരുന്നില്ല. ഇതേ തുടർന്ന് ജിപിഎസ് ട്രാക്ക് ചെയ്തപ്പോൾ ചിക്കബെല്ലാപൂർഡ് ജില്ലയിലെ റെഡ്ഡി ഗൊല്ലഹള്ളിയിൽ ഹൈവേയ്ക്ക് സമീപം കണ്ടെയ്നർ ഉള്ളതായി കണ്ടെത്തി.പിന്നീട് കമ്പനി അധികൃതർ സ്ഥലത്തെത്തി കണ്ടെയ്നർ തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്താവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്.ഇവരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35...

കിഫ്ബി സിഇഒ സ്ഥാനത്തു നിന്നും രാജിവയ്ക്കില്ലന്ന് കെ എം ഏബ്രഹാം

പദവിയില്‍ തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം വ്യക്തമാക്കി.കിഫ്ബി...

പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ ഏകദിന ഉപവാസം നാളെ

ഭരണ സ്വാധീനമുപയോഗിച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ വികസനം അട്ടിമറിച്ച സി പി എം നയത്തിനെതിരെ പ്രതിഷേധമുയർത്തി കോൺഗ്രസിന്റെ 11 ഗ്രാമ പഞ്ചായത്തംഗങ്ങൾ...

വയനാട് കേണിച്ചിറയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യെയാണ് ഭർത്താവ് ജിൻസൻ കൊലപ്പെടുത്തിയത്. കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിൻസൻ...