പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും

വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കെ നാരായണക്കുറുപ്പ് സ്മാരക വോളീബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഭരണാനുമതി ലഭിച്ചിരുന്നതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് പദ്ധതികളുടെ നിര്‍ഹണ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല.

സംസ്ഥാന ദേശീയ മത്സരങ്ങള്‍ 75 വര്‍ഷമായി വാഴൂര്‍ വോളി എന്ന പേരില്‍ നടന്നുവന്നിരുന്ന പുളിക്കല്‍ കവലയില്‍ വോളിബോള്‍ അനുബന്ധ കളിസ്ഥലം വേണമെന്നത് ദീര്‍ഘകാലമായ ആവശ്യമായിരുന്നു.

പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മൈതാനത്തിലാണ് നിര്‍മ്മാണം നടത്തുക. ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിന് കൂടി സൗകര്യം, ഗാലറികള്‍, ഓഫീസ് റൂമുകള്‍, ടോയിലെറ്റ് സൗകര്യം, ഓപ്പണ്‍ വാക്ക് വേ, എന്നിവ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.  

ഭാവിയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് ഇത് വോളിബോള്‍ അക്കാദമിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മാണ ഉദ്ഘാടനം നടത്തിയ പ്രസംഗത്തില്‍ ചീഫ് വിപ്പ് അറിയിച്ചു.

ചടങ്ങില്‍ വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.റെജി അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ് പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിന്‍ മാത്യു, ഓമന അരവിന്ദാക്ഷന്‍, ശ്രീകാന്ത് പി തങ്കച്ചന്‍, ജിജി ജോസഫ്, നിഷ രാജേഷ്, സേതു ലക്ഷ്മി, സൌദ ഇസ്മയില്‍, തോമസ് വെട്ടുവേലി, അജിത്ത്കുമാര്‍ എസ്, ജിബി വര്‍ഗ്ഗീസ്, ശോശാമ്മ, സിന്ധു ചന്ദ്രന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ മോനാ പൊടിപ്പാറ, ജോസ് കെ ചെറിയാന്‍, വ്യാപാരി വ്യവസായി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...