കോട്ടയം പാമ്പാടി ചെവിക്കുന്നേല്‍ സെന്‍റ് ജോണ്‍സ് പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് 12,000 രൂപ മോഷണം പോയി

ദേവാലയത്തിന്റെ വാതില്‍ കത്തിച്ച് ദ്വാരമുണ്ടാക്കി അകത്തുകടന്ന മോഷ്ടാവ് പ്രധാന നേര്‍ച്ചപ്പെട്ടിയുടെ താഴ് തകര്‍ത്ത് ആണ് പണം കവര്‍ന്നത്. ശനിയാഴ്ച രാത്രി 11.30-നും 1.30-നും ഇടയിലാണ് മോഷണം നടന്നത്.വാതിലിന് മോഷ്ടാവ് തീയിടുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗത്തിന് തീയിട്ട് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തുകയറി കവര്‍ച്ച നടത്തിയത്. മൂന്നുമാസമായി നേര്‍ച്ചയായി ലഭിച്ച ഏകദേശം 12,000 രൂപയോളം മോഷ്ടിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്.ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്ക് പള്ളി അധികൃതര്‍ എത്തിയപ്പോഴാണ് മോഷണം നടന്നവിവരം അറിയുന്നത്. പാന്റും ഷര്‍ട്ടും ധരിച്ച ഒരാളാണ് വാതിലിന് തീയിടുന്നതായി ദൃശ്യങ്ങളിലുള്ളത്. പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...