ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ മരണം ഒന്‍പതായി; തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ ആകെ മരണം ഒന്‍പതായി. പുതുച്ചേരിയില്‍ നാല് പേരും തിരുവള്ളൂരില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയും ഇന്ന് മരിച്ചു. തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. വിഴിപ്പുറത്തും പുതുച്ചേരിയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മഴയാണ് പെയ്തത്. ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദമായി മാറി.പുതുച്ചേരിയില്‍ വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയപ്പോഴാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ചു. തിരുവള്ളൂരില്‍ വീടിന്റെ ഭിത്തിയില്‍ നിന്ന് ഷോക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. ചെന്നൈയില്‍ ഇന്നലെ നാല് പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു. പുതിച്ചേരിയിലും വിഴുപ്പുറത്തും കടലൂരുമാണ് ചുഴലിക്കാറ്റ് തീരം തൊട്ടതിന് ശേഷം ശക്തമായി മഴ പെയ്ത്. ഇന്ന് രാവിലെ വരെ വിഴിപ്പുറത്ത് 498 മില്ലിമീറ്റര്‍ മഴ പെയ്തു. പുതുച്ചേരിയില്‍ 469 .5 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വീടുകളില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പുതുച്ചേരിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ദുരിതാശ്വാസക്യാമ്പുകളാക്കി

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...