പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായെന്നും അതിനാൽ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. റെഗുലേറ്ററി കമ്മിഷൻ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും തീരുമാനമെടുക്കുക.