വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം. ബലൂണ്‍ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെപ്തംബറില്‍ ഹിമാചല്‍ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു. സിദ്ധ്പൂർഗഡിലെ സർക്കാർ സ്കൂളില്‍ ഏഴാംക്ലാസ് വിദ്യാർഥി വിവേക് കുമാർ ( 13) ആണ് അന്ന് മരിച്ചത്. സ്‌കൂള്‍ ഗേറ്റിന് സമീപം ബലൂണ്‍ വീർപ്പിക്കുന്നതിനിടെ പെട്ടെന്ന് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.