തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. അതേസമയം ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അഞ്ചു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപീകരിക്കാനായില്ല.മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസി ൻ്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിണങ്ങി നിൽക്കുന്ന ഏകനാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങിയെത്തെങ്കിലും ഇന്നും മുന്നണി യോഗം ചേരാനായില്ല. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള ബിജെപി എംഎൽഎമാരുടെ യോഗവും നാളത്തേക്ക് മാറ്റി. കുരുക്കഴിക്കാൻ വിജയ് രൂപാണിയെയും നിർമ്മലാ സീതാരാമനെയും ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരായി അയക്കും.