സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും നേതാക്കളും മധുവിൻ്റെ വീട്ടിലെത്തും. ഇന്ന് രാവിലെ 11ന് മധു ബിജെപിയില്‍ അംഗത്വം എടുക്കാനിരിക്കെ സി പി എമ്മിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം സി പി എം ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മധുവിനെതിരെ വി. ജോയി രംഗത്തുവന്നിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുകയാണെന്ന് മധു പ്രഖ്യാപിച്ചത്.