എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ ഐസിയു ഡിസംബർ നാല് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. ഫയർ ആൻഡ് സേഫ്റ്റി ജോലികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുമാണ് ഐ സി യു അടയ്ക്കുന്നത്. എൻ ഐ സി യു വിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് വരെ പൊതുജനങ്ങൾ സഹകരിക്കണം. സമീപ ആശുപത്രികളിൽ നിന്നും മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെയും മറ്റ് റഫറലുകളും ഈ കാലയളവിൽ ഒഴിവാക്കേണ്ടതാണ്.