കാസറഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നേഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഏഴിന് ശനിയാഴ്ച്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍- 0467-2206886, 9447783560.