മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണ ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഷിൻഡെ രോഗം ഭേദമായി സതാരയിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
അതേസമയം, ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ബിജെപി ഒരുക്കങ്ങള്‍ സജീവമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തയ്യാറെടുപ്പുകള്‍ ചർച്ച ചെയ്യാൻ ബിജെപി നേതാവ് ഗിരീഷ് മഹാജൻ ഏക്നാഥ് ഷിൻഡെയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.