കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി 9.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. തിരികെ പുലർച്ചെ 1.30ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും.ജനുവരി 15വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായാൽ സർവീസ് നീട്ടാനാണ് സാധ്യത. നിലവിൽ ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്.